https://kazhakuttom.net/images/news/news.jpg
Festivals

ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണ വാര്‍ഷികം നാളെ (22/2/2020)


<p>&nbsp;പോത്തന്&zwj;കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്&zwj;പ്പണ വാര്&zwj;ഷികം നാളെ നടക്കും.ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം രാവിലെ 11ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്&zwj; ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്&zwj; എം.എല്&zwj;.എ അദ്ധ്യക്ഷനായിരിക്കും. അടൂര്&zwj; പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. പൂജിതപീഠം സമര്&zwj;പ്പണ വാര്&zwj;ഷികത്തില്&zwj; വൈകുന്നേരം നടക്കുന്ന കുംഭമേളക്കുള്ള കുംഭം നിറക്കല്&zwj; ആശ്രമത്തില്&zwj; ആരംഭിച്ചു. മൂന്നുദിവസങ്ങളിലായാണ് കുംഭം നിറക്കല്&zwj; നടക്കുക. രണ്ടായിരത്തോളം കുഭങ്ങളാണുള്ളത്. കൂടാതെ ആശ്രമോദ്യാനത്തില്&zwj; സത്സംഗത്തിനും തുടക്കമായി. ബുധനാഴ്ച ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാന തപസ്വി സത്സംഗം ഉദ്ഘാടനം ചെയ്തു. ഇന്നലെ ആശ്രമം ഡയറക്ടര്&zwj; നവന്മ ജ്ഞാന തപസ്വി പ്രഭാഷണം നടത്തി. ഇന്ന് (21-ന്) ജനറല്&zwj; സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി സമാപന പ്രഭാഷണം നടത്തും. 22ന് രാവിലെ അഞ്ചിന് നടക്കുന്ന പ്രത്യേക പുഷ്പാഞ്ജലിയോടെ ആഘോഷങ്ങള്&zwj;ക്ക് തുടക്കമാകും. ആറിന് ധ്വജാരോഹണം തുടര്&zwj;ന്ന് താമര പര്&zwj;ണ്ണശാലയില്&zwj; പുഷ്പ സമര്&zwj;പ്പണം. ഉച്ചക്ക് 12-ന് ഗുരു പൂജ, ഗുരുപാദ വന്ദനം, വിവിധ സമര്&zwj;പ്പണങ്ങള്&zwj; എന്നിവ നടക്കും.വൈകുന്നേരം അഞ്ചിന് യജ്ഞ ശാലയില്&zwj; നിന്നും ആരംഭിക്കുന്ന കുുംഭമേള ഘോഷയാത്ര ആശ്രമ സമുച്ചയം വലം വച്ച് ഗുരുപാദങ്ങളിൽ സമര്&zwj;പ്പിക്കും. രാത്രി 9 മണി മുതല്&zwj; വിവിധ കലാപരിപാടികളും അരങ്ങേറും.

ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണ വാര്‍ഷികം നാളെ (22/2/2020)

0 Comments

Leave a comment